ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 5.17 കോടിരൂപ


 ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ (ഏപ്രിൽ 20 ന്) വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 17, 99,642

രൂപ. 1കിലോ 324ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 


വെള്ളി ലഭിച്ചത് 5 കിലോഗ്രാം 790 ഗ്രാം.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12ഉം നിരോധിച്ച ആയിരം, രൂപയുടെ 14 അഞ്ഞൂറിൻ്റെ 66 കറൻസിയും ലഭിച്ചു .


ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ഇ ഭണ്ഡാരങ്ങൾ വഴി 

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി

2, 76,549രൂപയും

കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739

രൂപയും 

പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി

 84,053രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു

Post a Comment

Previous Post Next Post