തൃത്താലയിലെ സ്ഥാനാർത്ഥികൾവോട്ടർമാർക്ക് നന്ദി പറഞ്ഞു.
തൃത്താല മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് തൃത്താലയിലെ പ്രമുഖ സ്ഥാനാർഥികൾ. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സഹകരിച്ച ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും സ്ഥാനാർഥികൾ നന്ദി രേഖപ്പെടുത്തി.രാവിലെ മുതൽ ബൂത്തുകളിൽ അനുഭവപ്പെട്ട വൻ ജനപങ്കാളിത്തം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് കാട്ടുന്നതെന്ന് സ്ഥാനാർഥികൾ പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് മുന്നണി പ്രതിനിധികൾ വോട്ടർമാരോടുള്ള കൃതജ്ഞത അറിയിച്ചത്.



