ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലം 18ന് ആരംഭിക്കും. മേടമാസത്തിലെ അമാവാസിക്കുശേഷമുള്ള പ്രഥമ മുതൽ ഇടവ മാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസമാണ് വൈശാഖം. മേയ് 15നാണ് വൈശാഖ സമാപനം. ദാനധർമ്മങ്ങൾക്കും വിഷ്‌ണുക്ഷേത്ര ദർശനത്തിനും പ്രാധാന്യമുള്ള വൈശാഖത്തിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വൻ തിരക്കാകും. പ്രവാസികളായ മലയാളികളും ഇതര സംസ്‌ഥാനത്തു നിന്നുള്ള ഭക്‌തരും ഏറ്റവുമധികം എത്തിച്ചേരുന്നത് വൈശാഖത്തിലാണ്. മേൽപുത്തൂർ, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളിൽ നൃത്ത അരങ്ങേറ്റങ്ങൾ ഏറ്റവുമധികം നടക്കുന്നതും ഈ സമയത്താണ്. ഇതിലേറെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടേതാകും.
വൈശാഖാരംഭ ദിനത്തിൽഗുരുവായൂർ ദേവസ്വം വകയായി അഷ്ടപദി സംഗീതോത്സവം രാവിലെ മുതൽ രാത്രി വരെ നടക്കും. വൈശാഖത്തിലെ പുണ്യദിനമായ അക്ഷയ തൃതീയ 19നാണ്. ക്ഷേത്രം കഴകക്കാരുടെ വകയായി ശ്രീലകത്ത് നെയ്യ് വിളക്ക്, നിറ മാല, രണ്ടു നേരം മേളത്തോടെ കാഴ്‌ചശീവേലിയും വിളക്കു മുണ്ടാകും. ശ്രീശങ്കര ജയന്തി 21നും നരസിംഹ ജയന്തി 30നുമാണ്. വൈശാഖ കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളോ ചടങ്ങുകളോ പതിവില്ല



