പോലീസ് ക്ലബ് തൃശൂർ സിറ്റി ക്യാമ്പസിൽ പറവകൾക്കായി സ്നേഹ തണ്ണീർ കുടം സ്ഥാപ്പിച്ചു.


 പോലീസ് ക്ലബ് തൃശൂർ സിറ്റി ക്യാമ്പസിൽ പറവകൾക്കായി സ്നേഹ തണ്ണീർ കുടം സ്ഥാപ്പിച്ചു.

 തൃശൂർ:കൊടും വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്കു ഒരല്പം ദാഹ ജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനായി 2011 മുതൽ കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതി 2026ന്റ ഭാഗമായി പോലീസ് ക്ലബ് തൃശൂർ സിറ്റി ക്യാംപസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം വനിതാ പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ എൻ കെ അജിത നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം കേരളം തൃശൂർ ഏരിയാ കമ്മറ്റിയംഗവും റിട്ടയർ സബ് ഇൻസ്പെക്ടറുമായ അജിത് കുമാർ വി എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി സ്നേഹ തണ്ണീർ കുടം ബ്രോഷർ കൈമാറി.പോലീസ് ഓഫീസർമാരായ ശ്രീമതി ഷൈനി, ശ്രീജ മോൾ ,സിന്ധു , പോലീസ് ക്ലബ് ഇൻചാർജ് ഓഫീസർ ശ്രീ ബേസിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി..ചൂട് വർദ്ധിച്ചു വരുന്ന സമയത്ത് പുറത്ത് ജലം അത്യാവശ്യമായ ഘടകമാണെന്നും മനുഷ്യർക്ക് ജലം ലഭിക്കുന്ന പോലെ തന്നെ പക്ഷികൾക്കും നൽകുന്നതിനു വേണ്ട നടപടികൾ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post