എരമംഗലം കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി.
കാർത്തിക തെക്കയിലിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സാംസ്ക്കാരിക സദസ് ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ. മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ തട്ടകത്ത് അധ്യക്ഷത വഹിച്ചു.
ക്ഷേത്രക്കമ്മറ്റി സെക്രട്ടറി സന്തോഷ് ചെറായി സ്വാഗതം പറഞ്ഞു. ഗുരുവായൂർ മഞ്ജരീസ് ചെയർപേഴ്സൺ അമ്പിളി സോമൻ മൺമറഞ്ഞ ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
അമൃത ടി.വി സന്ധ്യാദീപം അവതാരകൻ വ്യാസൻ പി.എം. ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.
സ്കന്ദപുരാണ പാരായണം അമ്പിളി സോമൻ അഞ്ച് ദിവസങ്ങളിലായി നടത്തിവരുന്നു.
അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ, സുശീലൻ പി.എ, വേലായുധൻ കെ.എ, ഉല്ലാസ്, പ്രകാശൻ എ.വി, വേണു, ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു.
മെയ് 1 വരെ ക്ഷേത്രത്തിൽ നവീകരണ കലശ പരിപാടികൾ നടക്കും.
പരിപാടിക്ക് ക്ഷേത്രക്കമ്മറ്റി സെക്രട്ടറി സന്തോഷ് ചെറായി സ്വാഗതവും ഗുരുവായൂർ
ക്ഷേത്രക്കമ്മറ്റി ട്രഷറർ സുമേഷ് കൊട്ടാംവളപ്പിൽ നന്ദിയും പറഞ്ഞു.



