തിരൂരിൽ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചത്. വിദഗ്ധ സംഘം പരിശോധന നടത്തി.


 തിരൂരിൽ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചത്. വിദഗ്ധ സംഘം പരിശോധന നടത്തി.


തിരൂർ പൂക്കയിലെ കടയുടെ കോമ്പൗണ്ടിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ ഞായറാഴ്ച രാവിലെയാണ് കത്തി നശിച്ച നിലയിൽ കണ്ടത് സംഭവത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ച നിലയിലായിരുന്നു. 


പൂക്കയിൽ വനിതാ ഹോട്ടൽ നടത്തുന്ന ആലത്തിയൂർ സ്വദേശിയായ കളത്തിൽപടി നുസ്‌റത്ത് ഈ മാസം വാങ്ങിയ പുതിയ മാരുതി ഈക്കോ കാറാണ് കത്തി നശിച്ചത്.


ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്  



സംഭവത്തെ തുടർന്ന് മലപ്പുറത്ത് നിന്ന് എത്തിയ സൈന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി.


  സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

Post a Comment

Previous Post Next Post