മലപ്പുറത്ത് ഏപ്രിൽ മാസം തപാൽ പെട്ടികൾ നിറയും; ഏറ്റവുമധികം കത്തുകൾ അയക്കുന്നവർക്ക് സമ്മാനം.
*മലപ്പുറം:* തപാൽ വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ജനസമ്പർക്കം ദൃഢമാക്കുന്നതിന്റെ ഭാഗമായി 'പോസ്റ്റ് ഫോറം മലപ്പുറം' ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള ഒരു മാസക്കാലയളവിലാണ് മത്സരം നടക്കുക.തപാൽ സംവിധാനത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് ഏറ്റവും കൂടുതൽ കത്തുകൾ അയക്കുന്നവ്യക്തിയെയാണ്പുരസ്കാരത്തിനായിതിരഞ്ഞെടുക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നൽകും. മലയാളത്തിലാണ് കത്തുകൾ എഴുതേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്വന്തം പേരും വിലാസവും ഫോൺ നമ്പറും പ്രത്യേക കടലാസിൽ രേഖപ്പെടുത്തി കത്തിനൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
കത്തുകൾ അയക്കേണ്ട വിലാസം:
പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് ഫോറം, മലപ്പുറം - 676 505.
ഡിജിറ്റൽ യുഗത്തിലും കത്തെഴുത്ത് കലയെ പ്രോത്സാഹിപ്പിക്കാനും തപാൽ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ വിഭാഗം ആളുകൾക്കും ഈ മത്സരത്തിൽ പങ്കുചേരാവുന്നതാണ്.



