പകുത്തേകാം പറവകൾക്കായ് ഒരിറ്റ് സ്‌നേഹം ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് തല ഉദ്ഘാടനം നാളെ


 തൃത്താല: കൊടുംചൂടിൽ വലയുന്ന പക്ഷികൾക്ക് ദാഹശമനമൊരുക്കാൻ ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പകുത്തേകാം പറവകൾക്കായ് ഒരിറ്റ് സ്നേഹം പദ്ധതിക്ക് തുടക്കമാകുന്നു. 


തൃത്താല ബ്ലോക്ക് പരിധിയിലെ 204 കേന്ദ്രങ്ങളിലാണ് പക്ഷികൾക്കായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നത്.



​പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് കാഞ്ഞിരത്താണിയിൽ വെച്ച് നടക്കും. 


ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി ഷെഫീഖ് ഉദ്ഘാടനം നിർവഹിക്കും. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരളുന്ന സാഹചര്യത്തിൽ പക്ഷികളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

​ബ്ലോക്കിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും മരങ്ങളിലും മൺപാത്രങ്ങൾ തൂക്കിയും വെള്ളം നിറച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 


.

Post a Comment

Previous Post Next Post