പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരില്‍ പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന. ഇന്നലെ രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്.അമ്മയാനക്കായി വൈകുന്നേരം വരെ കാത്തുനിന്നെങ്കിലും അമ്മയാന എത്തിയില്ല. രണ്ടര വയസ്സുള്ള കുട്ടിയാനയാണ് അബദ്ധത്തില്‍ പാറക്കെട്ടില്‍ കുടുങ്ങിയത്. അമ്മയില്‍ നിന്നും പിരിഞ്ഞു നടന്നതാകാം കുട്ടിയാന കുടുക്കില്‍ പെടാനിടയാക്കിയതെന്നാണ് കരുതുന്നത്. അമ്മയാന ഒപ്പമുണ്ടായിരുന്നെങ്കില്‍ അത് അവിടെ തന്നെ നിലയറുപ്പിച്ചേനേ എന്നാണ് വനപാലകര്‍ പറയുന്നത്.