കോട്ടക്കൽ മണ്ഡലത്തിൽ ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക പരിശീലനം സമാപിച്ചു


 കോട്ടക്കൽ:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മരവട്ടം ഗ്രേസ് വാലി ക്യാംപസിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. 


മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ കെ.ടി. അമാനുല്ല അധ്യക്ഷത വഹിച്ചു.


പൂക്കോയ തങ്ങൾ ബാ അലവി പ്രാർഥന നടത്തി. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ് ക്ലാസ് നയിച്ചു. അബ്ദുൽ ഖാദർ ഹാജി, ഡോ. എം. ഉസ്മാൻ, ഫൈസൽ വാഫി, എം. അഹമ്മദ് മാസ്റ്റർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ടി.പി. ഷാജു റഹ്‌മാൻ, ടി. മുഹമ്മദ് മാസ്റ്റർ, നസീർ തോടേങ്ങൽ, അഹമ്മദ് കുട്ടി, അബ്ദുൽ ഹകീം, ഷാഹുൽ ഹമീദ്, സി.കെ. നവാസ്, സുലൈമാൻ പതിയിൽ എന്നിവർ സംസാരിച്ചു.



ഹജ്ജ് തീർത്ഥാടകരെ സൗദിയിൽ സേവനത്തിനായി അനുഗമിക്കുന്ന ശംസുദ്ധീൻ, അസ്ഹറുദ്ദീൻ, ഷാനിർ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post