കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഐ എസ് എൽ ഫുട്‌ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കി.
വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒഡീഷ എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ വിജയംആവർത്തിച്ചത്. മൽസരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന നിമിഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് നിർണ്ണായക ഗോൾ പിറന്നത് . ഇഞ്ചുറി ടൈമിൻ്റെ നാലാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ താരമാണ് ഗോൾ നേടിയത്
തുടർച്ചയായ പരാജയങ്ങളുടെ കയ്പ്പുനീർ കുടിച്ചശേഷം മികച്ച തിരിച്ചുവരവാണ് മഞ്ഞപ്പട കാഴ്ചവെക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ്, ഈ മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുത്തു.
ആത്മവിശ്വാസം വീണ്ടെടുത്ത ടീം ആരാധകരുടെ ശക്തമായ പിന്തുണയോടെയാണ് വിജയഗാഥ തുടരുന്നത്. ഇനി വരുന്ന മത്സരങ്ങളിലും ഈ വിജയതുടർച്ച നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. മഞ്ഞപ്പടയുടെ കരുത്ത് തെളിയിക്കുന്ന പോരാട്ടമാണ് വ്യാഴാഴ്ച കൊച്ചിയിൽ കണ്ടത്



