ചാലിശ്ശേരി കൂറ്റനാട് റോഡിലെ കലുങ്ക് നിർമ്മാണത്തിന് എടുത്ത കുഴിയിൽ ബൈക്ക് വീണ് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.


ചാലിശ്ശേരി കൂറ്റനാട് റോഡിലെ കലുങ്ക് നിർമ്മാണത്തിന് എടുത്ത കുഴിയിൽ ബൈക്ക് വീണ് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പട്ടാമ്പി സ്വദേശി കുറിഞ്ചാമയിൽ വീട്ടിൽ 39 വയസ്സുള്ള നൗഫലിനാണ് പരിക്കേറ്റത്. ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.പരിക്കേറ്റ യുവാവിനെ പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് കുഴിയിൽ നിന്നെടുത്ത് കെ പി എസ്‌ റ്റി എ ചാലിശ്ശേരി ആംബുലൻസ് പ്രവർത്തകർകുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാസങ്ങളോളമായി റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണെന്നും. രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾക്ക് അപകട സൂചന നൽകുന്നതിന് ആവശ്യമായ ഒരുതരത്തിലുള്ള സൂചന ബോർഡുകൾ ഇല്ലെന്നും പ്രദേശവാസികളും യാത്രക്കാരും പറഞ്ഞു.റോഡ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.

Post a Comment

Previous Post Next Post