എരുമപ്പെട്ടി വെള്ളറക്കാട് ആദൂരിൽ പോത്തിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു.


 എരുമപ്പെട്ടി വെള്ളറക്കാട് ആദൂരിൽ പോത്തിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ആദൂർ നാലകത്ത് പരേതനായ ബാപ്പുട്ടിയുടെ മകൻ കുഞ്ഞുട്ടി (78) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ ബാപ്പുട്ടി സ്വന്തം കൃഷിസ്ഥലമായ തിരുത്തുമ്മൽ പാടത്തേയ്ക്ക് പേരക്കുട്ടിയോടൊപ്പം പോയതായിരുന്നു. അവിടെ മറ്റൊരാളുടെ പോത്ത് പുല്ല് മേയുന്നതിനിടയിൽ ബാപ്പുട്ടിയെ ആക്രമിക്കുകയായിരുന്നു.കാലിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ ബാപ്പുട്ടി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post