എല്ലാ വർഗ്ഗീയതയേയും എതിർക്കും : സുഭാഷിണി അലി


 എല്ലാ വർഗ്ഗീയതയേയും എതിർക്കും : സുഭാഷിണി അലി

കൂറ്റനാട്: എല്ലാ തരം വർഗീയതകളെയും എല്ലാ കാലത്തും ഇടതുപക്ഷം എതിർക്കുകയാണെന്നും അത് തുടരുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷിൻ്റെ പ്രചാരണാർഥം ആലൂരിൽ നടന്ന പട്ടിത്തറ പഞ്ചായത്ത് എൽ ഡി എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു വേണ്ടി നിരന്തരം പോരാടുന്നത് ഇടതുപക്ഷമാണ്. ബിൾക്കിസ് ബാനു കേസ് അടക്കം നിരവധി കേസുകളിൽ ഇരകൾക്കു വേണ്ടിയാണ് ഇടതുപക്ഷം നിലകൊണ്ടത്. ബിജെപി രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. കോൺഗ്രസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഗുരുവായൂരിൽ ബിജെപി നടത്തുന്ന വർഗീയ പ്രചാരണം തികച്ചും അപലപനീയമാണ്. കേരളത്തിൽ കഴിഞ്ഞ 10 വർഷമായി ഒരൊറ്റ വർഗീയ സംഘർഷം പോലും നടന്നില്ല. ജനങ്ങൾ തികഞ്ഞ മൈത്രിയോടെ ഇവിടെ ജീവിക്കുന്നു.

കാലടി വേലായുധൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി, ടി പി മുഹമ്മദ്, സി പി റസാഖ്, വി പി റജീന , എ വി മോഹനൻ, ടി കെ വിജയൻ, ചന്ദ്രൻ കക്കാട്ടിരി, രാമചന്ദ്രൻ, മായ കെ എ ഷംസു എന്നിവർ പങ്കെടുത്തു. ഷഫീഖ് സ്വാഗതവും സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. സുഭാഷിണിയുടെ പ്രസംഗം ആഷിക പരിഭാഷപ്പെടുത്തി.

Post a Comment

Previous Post Next Post