ദേശമംഗലത്ത് മധ്യവയസ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.


 ദേശമംഗലത്ത് മധ്യവയസ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.ലക്ഷം വീടിനടുത്ത് ദേശമംഗലം പള്ളം കനാൽ റോഡ് പരിസരത്ത് വെളുക്കത്തറ കോളൂർകാവ് വീട്ടിൽ പ്രകാശ് ബാബു ( 54 ) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്രാസിൽ ഉള്ള സഹോദരി ബാബുവിനെ വിളിച്ച് ഫോൺ എടുക്കാത്തതിനെ തുടർന്ന്. അയൽവാസികൾക്കും ബാബുവിന്റെ സുഹൃത്തുക്കൾക്കും വിളിച്ച് അറിയിക്കുകയായിരുന്നു. അതേ തുടർന്ന് രാത്രി 9 മണിയോടെ ദേശമംഗലത്തുള്ള സുഹൃത്തുക്കൾ ബാബുവിനെ അന്വേഷിച്ച് വീട്ടിൽ പോയി ഏറെ നേരം ബാബുവിനെ വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് ചാരികിടന്ന വാതിൽ തള്ളിത്തുടർന്ന് അകത്തു കടന്നു നോക്കുമ്പോൾ ബാബു മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. വായിൽ നിന്ന് രക്തം വന്ന നിലയിലും.


വിവരമറിഞ്ഞ ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


മുൻ കെ എസ് ആർ ടി സി കണ്ടക്ടർ ആയി ജോലി ചെയ്തിരുന്നു. ബാബുവിന്റെ കുടുംബം വിഷു ആഘോഷമായി ബന്ധപ്പെട്ട് അവരുടെ വീട്ടിലേക്ക് വിരുന്ന് പോയ സമയത്താണ് സംഭവം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വന്നതിനുശേഷം ഭരണകാരണം വ്യക്തമാകൂ.


 ഭാര്യ വിമ്മി, ഏക മകൾ അക്ഷിത

Post a Comment

Previous Post Next Post