പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു


 പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാത്രി 8 ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post