കൊപ്പം ഫെസ്റ്റ്; ഇന്ന് ഗതാഗത നിയന്ത്രണം


 കൊപ്പം ഫെസ്റ്റിൻ്റെ ഭാഗമായി ഇന്ന് (ചൊവ്വ) പകൽ 3.30 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊപ്പം പൊലീസ് എസ്.എച്ച്.ഒ അറിയിച്ചു. 


പെരിന്തൽമണ്ണ, കൊളത്തൂർ ഭാഗത്തുനിന്ന് പട്ടാമ്പി, ഷൊർണൂർ, ചെർപ്പുളശേരി ഭാഗത്തേക്ക് പുലാമന്തോൾ വഴി വരുന്ന വാഹനങ്ങൾ കരിങ്ങനാട് ചന്തപ്പടിയിൽ നിന്ന് പ്രഭാപുരം, വണ്ടുംതറ, മുളയങ്കാവ്, വല്ലപ്പുഴ വഴി പോകണം. 


പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന

ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കട്ടുപ്പാറ, ചുണ്ടമ്പറ്റ, പ്രഭാപുരം, വണ്ടുംതറ എത്തി മുളയങ്കാവ് വഴി പോകണം. 


പെരിന്തൽമണ്ണ, കൊളത്തൂർ ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വിളയൂർ സെൻ്ററിൽ നിന്ന് കൂരാച്ചിപ്പടി, നടുവട്ടം, നെടുങ്ങോട്ടൂർ വഴി പോകണം. 


പട്ടാമ്പി ഭാഗത്തു നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആമയൂർ പുതിയ റോഡ്, മുളയങ്കാവ്, വണ്ടുംതറ വഴി പോകണം. വലിയ വാഹനങ്ങൾ വല്ലപ്പുഴ, മുളയങ്കാവ്

റോഡ് വഴി വണ്ടുംതറയിൽ നിന്ന് തിരിഞ്ഞ് നാട്യമംഗലം വഴി പോകണം. 


വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്തുനിന്ന് വരുന്ന 

വാഹനങ്ങൾ വിയറ്റ്നാംപടി വഴി പറക്കാട്, മുതുതല വഴി പോകണം.


വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുവേഗപ്പുറ ചെക്ക്പോസ്റ്റിൽ നിന്ന് തിരിഞ്ഞ് ചെമ്പ്ര വഴി പാലത്തറ, മുതുതല എത്തി പോകണം. 


വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെടുങ്ങോട്ടൂർ, എടപ്പലം, കൂരാച്ചിപ്പടി, വിളയൂർ വഴി പോകണം. 


വളാഞ്ചേരി, തിരുവേഗപ്പുറ ഭാഗത്തു നിന്ന് പട്ടാമ്പി, ചെർപ്പുളശേരി, ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെടുങ്ങോട്ടൂർ, കൂരാച്ചിപ്പടി വഴി വിളയൂർ എത്തി വലത്തോട്ട് തിരിഞ്ഞ് കരിങ്ങനാട്, പ്രഭാപുരം വഴി വണ്ടുംതറ എത്തി മുളയങ്കാവ് വല്ലപ്പുഴ വഴി പോകണം. 


പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുന്നവർ മുതുതല, പാലത്തറ ഗേറ്റ് വഴി തിരുവേഗപ്പുറ എത്തി പോകണം.

Post a Comment

Previous Post Next Post