നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ.


 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ.തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. മുസ്ലീം ലീഗ്, വി ഡി സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായി.

Post a Comment

Previous Post Next Post