“സ്നേഹ സംഗമം” കൂട്ടായ്മ സംഘടിപ്പിച്ചു

തൃത്താല: തൃത്താല ഹൈസ്കൂളിലെ 1976-77 എസ്.എസ്.എൽ.സി ബാച്ചിന്റെ മൂന്നാമത് കൂട്ടായ്മ “സ്നേഹ സംഗമം” വെള്ളിയാംകല്ല് റിൻസ് റിസോർട്ടിൽ സംഘടിപ്പിച്ചു. പഴയ സഹപാഠികൾ ഏറെ നാളുകൾക്ക് ശേഷം ഒത്തുകൂടിയ സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും വേദിയായി മാറി.എ.വി വിജയകുമാർ, ദാസ് പടിക്കൽ, കെ.കെ ശ്രീകുമാർ, കെ മീനാകുമാരി, പി ശ്രീദേവി, കാർത്യായനി, കെ വീരാൻകുട്ടി, ശിവരാമൻ, വി ബാലചന്ദ്രൻ, പി.പി ശ്രീരഞ്ജിനി, പി.വി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സൗഹൃദ പങ്കുവെപ്പുകളും ചടങ്ങിന് മാറ്റുകൂട്ടി.
 

Post a Comment

Previous Post Next Post