ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണ് കുന്നംകുളം ചെറുവത്താനി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.


 ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണ് കുന്നംകുളം - ചെറുവത്താനി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്ക് പൊട്ടിവീണതിനെ തുടർന്ന് പ്രദേശം അപകടഭീതിയിലായി. തെങ്ങ് വീണ് വാനും സ്കൂ‌ട്ടർ യാത്രക്കാരും അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി വീണ ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തെത്തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കെഎസ്ഇബി ജീവനക്കാരും കുന്നംകുളം ഫയർഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ്, കൗൺസിലർമാരായ എൻ.എ. ഷനൂഫ്, അജിൻ മൂർത്താട്ട് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post