എരുമപ്പെട്ടിയിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.


 എരുമപ്പെട്ടി -അത്താണി റൂട്ടിൽ സർവീസ് നടത്തുന്ന ചിറയത്ത്  ബസ്സിലെ ഡ്രൈവർ മുണ്ടത്തിക്കോട് പുതുരുത്തി വടക്കേകര വീട്ടിൽ സുധീഷിനെ (44)യാണ് ഇന്നലെ രാത്രിയിൽ എരുമപ്പെട്ടി പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് മദ്യലഹരിയിലായിരുന്ന ബസ് ഡ്രൈവർ പിടിയിലായത്. 
തുടർന്നും ഇത്തരം പരിശോധനകൾ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു....

Post a Comment

Previous Post Next Post