പാചകവാതക വിലയിൽ ഉണ്ടായ വൻ വർദ്ധനവിൽപ്രതിഷേധിച്ച് മെയ് ആറിന് (ബുധനാഴ്ച) സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഘടന സമരപ്രഖ്യാപനം നടത്തിയത്.
സംസ്ഥാനവ്യാപകമായി നടത്തുന്ന ഈ പ്രതിഷേധത്തിന്റെ ഭാഗമായി അന്നേ ദിവസം ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവെക്കുമെന്ന് കെ.എച്ച്.ആർ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹോട്ടൽ മേഖലയുടെ നടുവൊടിക്കുന്ന പാചകവാതക വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ സമരം.



