കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്‌ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിന്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനു കൈമാറി. ഗുരുവായൂർ തൊഴിയൂർ സ്വദേശിയായ ഹംസത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. താവക്കരയിലെ ഐ.ജി ഓഫീസിനു തൊട്ടടുത്തുള്ള ഓഫീസിനു പരിസരത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. തുടർന്നു മുനീശ്വരം കോവിലിലെത്തി അവിടെയുള്ള പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചു. പീന്നീട് തട്ടുകടയിലെത്തി ചായ കുടിക്കുകയും ചെയ്തു. ഇവിടത്തെ ജീവനക്കാർക്കാണ് സംശയം തോന്നിയത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.