തിരൂർ :പറവണ്ണ തീരദേശ മേഖലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പറവണ്ണയിലെ സോക്കർ സിറ്റി ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി.
പരിപാടി തിരൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
പൊന്നാനി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ വിപിൻ കുമാർ കെ.ജി മുഖ്യാതിഥിയായി . ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി മുഫീദ് അധ്യക്ഷത വഹിച്ചു.
സാദിഖ് സ്വാഗതവും സനുഫ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ തീരദേശ മേഖലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിച്ച ഉവൈസ്, അൻവർ എ.പി, ഹാഫിള് മുഹമ്മദ് മുസ്തഫ എന്നിവരെയും സ്ഥലംമാറ്റം ലഭിച്ച പൊന്നാനി കോസ്റ്റൽ പോലീസിലെ ബീറ്റ് ഓഫീസർ രതീഷിനെയും ആദരിച്ചു.
ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.
പരിപാടിക്ക് ലുക്കുമാൻ, സുഹൈൽ, അഫീഫ്, അജ്മൽ, ഹാരിസ് എന്നിവർ നേതൃത്വം നൽകി



