എസ് എൻ ഡി പി ഒതളൂർ എടുകണ്ടം ശാഖ കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു
എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ ഒതളൂർ എട്ടുകണ്ടം ശാഖയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ വിജയങ്ങളുടെ തിളക്കവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിച്ചുചേർന്ന സംഗമം നടത്തിയത്
പഠനമികവിലൂടെ നാടിന് അഭിമാനമായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു
ശാഖ പ്രസിഡന്റ് പ്രസാദ് ഇ.കെ അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാക്കളായ ചന്ദ്രൻ ഇ.കെ, രാധ രാധാകൃഷ്ണൻ ഇ.കെ എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ശാഖ സെക്രട്ടറി ഷാജി ഇ.കെ സ്വാഗതവും സുന്ദരൻ ഇ.കെ നന്ദിയും പറഞ്ഞു



