ചാലിശ്ശേരി:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മധുരിക്കും വിജയം 2026 എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ജി.സി.സി ക്ലബ് ഹൗസിൽ നടക്കുന്ന പരിപാടി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും. പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദനവും ഉപഹാര സമർപ്പണവും നടത്തും.
ക്ലബ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



