എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേേത്രത്തിന്റെ ആഭിമുഖ്യത്തിൽ ആത്മീയ-സാംസ്കാരിക പഠന പദ്ധതിയായ വേദവ്യാസ്മൃതം പദ്ധതിക്ക് ശനിയാഴ്ച തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം എ.വി ഗോപിനാഥ് നിർവഹിച്ചു.
ചടങ്ങിൽ പി. എം. മനോജ് എംബ്രാന്തിരി അധ്യക്ഷത വഹിച്ചു
ക്ഷേത്രം മേൽശാന്തി പി.എം മനോജ് എമ്പ്രാതിരി, ഭഗവദ് ഗീത ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന പറലിക്കാട് വ്യാസാശ്രമത്തിലെ ഹരിഹരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
കെ. എം. പരമേശ്വരൻ നമ്പൂതിരി, പി. എം. ശ്രീരാജ് എംബ്രാന്തിരി, ടി. പി. കുമാരൻ, കെ. എം. ദിലീപ്, യു. വി. ഉദയൻ, ടി. പി. വിനീഷ്, വാർഡ് അംഗങ്ങളായ ബിജു കുണ്ടയാർ, ബിന്ദു രവീന്ദ്രൻ, ആനന്ദൻ കറുത്തേടത്ത്, മണി എടപ്പാൾ എന്നിവർ സംസാരിച്ചു.
ആത്മീയ മൂല്യങ്ങളും സനാതന ധർമ്മത്തിന്റെ സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വേദവ്യാസ്മൃതംപദ്ധതി
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4.30 മുതൽ 5 മണിവരെ ഭഗവദ് ഗീത ക്ലാസും വിഷ്ണുസഹസ്രനാമ പാരായണ ക്ലാസും സൗജന്യമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.



