കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല;മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍


 കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റാത്തത് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍.തിങ്കളാഴ്ച കാലത്താണ് എറണാംകുളത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലന്‍സ് തൃശ്ശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ അപകടത്തില്‍ പെട്ടത്.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ സംസ്ഥാന പാതയിലെ കുഴി കണ്ട് വെട്ടിച്ചതോടെ എതിരെ വന്ന ആംബുലന്‍സും വെട്ടിച്ചതാണ് അപകട കാരണം.ആംബുലന്‍സ് എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആംബുലന്‍സിലെ രോഗിയെയും ബന്ധക്കളെയും മറ്റൊരു ആംബുലന്‍സില്‍ കയറ്റി വിട്ടു.അപകടം നടന്ന് നാല് നാള്‍ പിന്നിട്ടിട്ടും തിരക്കേറിയ സംസ്ഥാന പാതയില്‍ നിന്ന് ആംബുലന്‍സ് മാറ്റാത്തത് മറ്റു അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി.

Post a Comment

Previous Post Next Post