ഫുട്‌ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തി ഇക്വഡോര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്നാണ് ഇക്വഡോറിന്റെ അട്ടിമറി. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ ആറ് പോയിന്റുമായി ജര്‍മനി ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായി നോക്കൌട്ടിന് യോഗ്യനേടി.മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ലീറോയ് സാനെയിലൂടെ ജര്‍മനി ലീഡ് എടുത്തു. ഏറെ വൈകാതെ നില്‍സണ്‍ ആംഗുലോയയിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. 77ആം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ ഇക്വഡോറിനായി വിജയഗോള്‍ നേടി.
ക്യുറസാവോയെ തോല്‍പ്പിച്ച് ഐവറികോസ്റ്റ് ചരിത്രത്തിലാദ്യമായി നോക്കൌട്ടിലെത്തി.നാല് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇക്വഡോറും നോക്കൌട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുന്നത്.



