കുന്നംകുളം നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു


 വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്‌മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭപരിധിയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. നഗരസഭ പരിധിയിലുള്ള എൽ.പി., യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ആവേശകരമായ ക്വിസ് മത്സരമാണ് അരങ്ങേറിയത്. ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രശസ്‌തമായ പുസ്‌തകങ്ങളെ ആസ്പദമാക്കി വായനാനുഭവം എഴുതലും പങ്കുവെക്കലും മത്സരവും നടന്നു. കെ.ആർ. മീരയുടെ 'ഖബർ' (നോവൽ), ബാബു എബ്രഹാമിന്റെ 'കമ്പളിക്കണ്ടത്തെ കൽഭരണികൾ' (ആത്മകഥ), കെ. ഉഷയുടെ 'ഡാർവിൻ പറഞ്ഞതും ഡാർവിൻ പറയാതിരുന്നതും' (ശാസ്ത്രം), പി.പി. രാമചന്ദ്രൻ്റെ 'പേക്രോം ' (കവിതാ സമാഹാരം) എന്നീ പുസ്‌തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വായനാനുഭവം പങ്കുവെക്കൽ മത്സരം സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post