കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കരയിൽ ആശങ്ക ഉയർത്തി ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി.കൊരട്ടിക്കര ഒറ്റപ്പിലാവ് റോഡിൽ വ്യാപാരസ്ഥാപനം നടത്തുന്ന പൊതുപ്രവർത്തകൻ കൂടിയായ പുല്ലൂര് വളപ്പിൽ മുഹമ്മദ് സ്ഥാപനത്തിന് സമീപത്തെ വഴിയിൽ ശുചീകരണ പ്രവർത്തികൾ നടത്തുന്നതിനിടയിലാണ് ഒച്ചിനെ കണ്ടെത്തിയത്. കൊരട്ടിക്കര അപ്പുരടത്ത് രവി ശങ്കറിന്റെ വീട്ടുമുറ്റത്തുനിന്നും മറ്റൊരു ഒച്ചിനെയും കണ്ടെത്തി. കഴിഞ്ഞവർഷവും ഈ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഒച്ചുകളെ കണ്ടെത്തിയ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഒച്ചുകളെ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.