അനധികൃത മദ്യ വില്പന; എരുമപ്പെട്ടി കടങ്ങോട് 70കാരന്‍ പിടിയില്‍


 അനധികൃതമായി വിദേശമദ്യം വില്പന നടത്തിയിരുന്നയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മനപ്പടി സ്വദേശി വേലായുധൻ(70)നെയാണ് എസ്.ഐ. പി ആന്റോ ഫ്രാൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മനപ്പടി ചിക്കൻ സ്റ്റാളിന് സമീപം കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ കൈവശം വെച്ചിരുന്ന 5,720 മില്ലി ലിറ്റർ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post