എളവാതുക്കൽ ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ ശോഭ ഹരിദാസിന്റെ കവിതകളും കഥകളും ചേർന്ന മൗനത്തിൻ മഷിത്തുള്ളികൾ പുസ്തകം
പ്രകാശനം ചെയ്തു.
തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ ശൈലജ ടീച്ചറും നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷയും മുഖ്യാതിഥികളായി.
രാജേഷ് നന്ദിയംകോട് പുസ്തകം സുനിൽ ഇത്തികാട്ടിന് കൈമാറി പ്രകാശനകർമം നിർവഹിച്ചു.
മനസ്സിന്റെ നിശ്ശബ്ദതകളിൽ പിറക്കുന്ന ചിന്തകൾക്കും , അനുഭവങ്ങൾക്കും ,വാക്കുകൾ, നൽകുകയാണ് ശോഭ ഹരിദാസിന്റെ രചനകൾ.
ജീവിതത്തിന്റെ നേർത്ത സ്പർശങ്ങളും , ഓർമകളുടെ മധുരവും , മനുഷ്യബന്ധങ്ങളുടെ ആഴവുമൊക്കെ അക്ഷരങ്ങളിലൂടെ പകർത്തുന്ന രചനകളുടെ സമാഹാരമാണ് മൗനത്തിൻ മഷിത്തുള്ളികൾ.
ചടങ്ങിൽ വാർഡ് മെമ്പർ രവി ചെട്ടിയാരത്ത്, ഡോ. സേതുമാധവൻ, സന്തോഷ് പല്ലീരി, രേവതി വേണു, അഭിലാഷ് മാസ്റ്റർ, വാസുദേവ വാര്യർ, ശശി പുത്തൻവീട്ടിൽ എന്നിവർ വിശിഷ്ടാതിഥികളായി.
രാജീവ് കളത്തിൽ പരിപാടി ഏകോപനം നടത്തി.
ഷൈനി രാജീവ്, അനു ശശി, ജയശ്രീ ഹരിദാസ് എന്നിവർ പ്രാർഥനഗാനങ്ങൾ ആലപിച്ചു.
ശോഭ ഹരിദാസ് , ഹരിദാസൻ പിള്ള എന്നിവർ നന്ദി പറഞ്ഞു.
മനസ്സിൽ മൗനമായി കിടന്നിരുന്ന ചിന്തകൾക്ക് മഷിയുടെ നിറം പകർന്നപ്പോൾ, ശോഭയുടെ കൈകളിൽ പിറന്നത് വായനക്കാരന്റെ മനസ്സിൽ പതിയുന്ന ഒരു അക്ഷരസമ്മാനമായി പുസ്തകം മാറി .


