ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. തൃത്താല എംഎൽഎ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ സി. സൂര്യ പദ്ധതി വിശദീകരിച്ചു.
ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച കാർഷിക ദിന ഘോഷയാത്ര മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ മികച്ച മുതിർന്ന കർഷകൻ ചന്ദ്രശേഖരൻ നൂറംപറമ്പിൽ, മുതിർന്ന കർഷകൻ മുഹമ്മദ് കുട്ടി കൂനംപറമ്പിൽ, മികച്ച കർഷക തൊഴിലാളി മീനാക്ഷി പൊറ്റമ്മൽ, മികച്ച വിദ്യാർത്ഥി കർഷകൻ സി. പ്രണവ് എന്നിവരെ എംഎൽഎ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷരായ സിജി സാബു, ആനി വിനു, സവിത അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് അംഗം എ. വിജയൻ തുടങ്ങിയവർ വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച 14 കർഷകരെയും , മികച്ച കേര കർഷകനായി ഹമീദ് തുറക്കലിനെയും ആദരിച്ചു.മികച്ച പാടശേഖരമായി തിരഞ്ഞെടുത്ത കുളത്താണി പാടശേഖരത്തിനുള്ള ആദരം സെക്രട്ടറി എം. പ്രദീപ് കുമാർ ഏറ്റുവാങ്ങി.അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.


