ചെണ്ടുമല്ലി പൂക്കളുമായി ഓണാഘോഷത്തിന് തുടക്കമിട്ട് കനിവ് ബഡ്സ് സ്കൂൾ


 കുട്ടികൾ സ്വന്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ വിളവെടുത്ത് കനിവ് ബഡ്സ് സ്കൂൾ വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിൽ മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കാളികളായി.


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുകിൽ മജീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഗിരിജ, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


കുട്ടികളുടെ തൊഴിൽപരവും സാമൂഹികവുമായ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിന്റെ ഭാഗമായാണ് കൃഷിക്ക് പ്രാധാന്യം നൽകുന്നത്. വിളവെടുത്ത പൂക്കൾ ഓണവിപണിയിൽ വിൽപ്പന നടത്തി വരുമാനം കണ്ടെത്താനും പദ്ധതിയിലൂടെ സാധിക്കും. കാർഷിക പ്രവർത്തനങ്ങളുടെ മികവിന് ചിങ്ങം ഒന്നിനോടനുബന്ധിച്ചുള്ള സംസ്ഥാനതല പുരസ്കാരത്തിനായി സ്കൂൾ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post