അങ്ങാടിപ്പാലം, ചങ്ങാടംപാലം നിർമാണം പിഡബ്ല്യുഡിക്ക് കൈമാറും


 അങ്ങാടിപ്പാലവും വെളിയങ്കോട് ചങ്ങാടംപാലവും പുനർനിർമിക്കുന്നതിനായി പിഡബ്ല്യുഡിക്ക് കൈമാറാൻ തീരുമാനം. ജലവിഭവ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കെ.പി. നൗഷാദ് അലി എംഎൽഎയുടെ നിർദേശപ്രകാരം ജലസേചന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ഐഎഎസിന്റെ നേതൃത്വത്തിലായിരുന്നു യോഗം.


കനോലി കനാലിന് മുകളിലുള്ള ഇരുപാലങ്ങളും ദേശീയ ജലപാത അതോറിറ്റിയുടെ പരിധിയിലാണ്. പാലം നിർമാണത്തിലെ സാങ്കേതിക മികവ് കണക്കിലെടുത്താണ് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറാനുള്ള എംഎൽഎയുടെ ആവശ്യം അംഗീകരിച്ചത്.


വെളിയങ്കോട് ഹാച്ചറി പ്രദേശത്തെ കടൽഭിത്തിക്ക് 54.5 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. പാലപ്പട്ടി അജ്മീർ നഗറിലെ മൂന്ന് കോടിയുടെ കടൽഭിത്തി പദ്ധതിക്ക് ഉടൻ ഭരണാനുമതി നൽകുമെന്നും യോഗത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post