സൗഹൃദ കൂട്ടായ്മ കോമംഗലം 17-ാം വാർഷികവും കുടുംബസംഗമവും നടത്തി


 കൂറ്റനാട്: സൗഹൃദ കൂട്ടായ്മ കോമംഗലത്തിന്റെ 17-ാം വാർഷികവും കുടുംബസംഗമവും വിപുലമായി ആഘോഷിച്ചു. നാലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ  അധ്യക്ഷനായി.



2026-ലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സജിത്ത് മേനാത്തിനെയും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ നാലിലെ ഫൈനലിസ്റ്റ് കൃഷ്ണ വി.എസിനെയും ചടങ്ങിൽ ആദരിച്ചു.


സജിത്ത് മേനാത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ രവീന്ദ്രൻ ചെട്ടിയാരത്ത്, രേവതി വേണു, ജയപ്രകാശ് കെ.വി., വത്സല എം.വി. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post