വെള്ളിയാങ്കല്ലിൽ സാഹസിക വിനോദസഞ്ചാര പാർക്ക് സ്ഥലം വി.ടി. ബൽറാം എംഎൽഎ സന്ദർശിച്ചു


 തൃത്താല: വെള്ളിയാങ്കല്ലിൽ നടപ്പാക്കാനൊരുങ്ങുന്ന സാഹസിക വിനോദസഞ്ചാര പാർക്കിന്റെ ( അഡ്യഞ്ചർ) സ്ഥലം വി.ടി. ബൽറാം എംഎൽഎ സന്ദർശിച്ചു. പ്രളയതടയണയോട് ചേർന്ന് മുടപ്പക്കാട് ഭാഗത്തേക്കുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പാർക്ക് ഒരുക്കുന്നത്.


ആധുനിക നടപ്പാതകൾ, സൈക്കിൾ സവാരി പാത, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പട്ടാമ്പിയിലേക്കുള്ള തീരദേശ പാതയുടെ നിർമാണവും പരിഗണനയിലുണ്ട്. നിലവിലുള്ള അശാസ്ത്രീയമായ നടപ്പാതയ്ക്ക് പകരം എട്ട് മീറ്റർ വീതിയുള്ള റോഡ് കൂടി ഉൾപ്പെടുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


ടൂറിസം ഡയറക്ടർ മനോജ്, വാസ്തുശിൽപി സുനിൽ, എൻജിനീയർ പ്രത്യുഷ, ഗ്രാമപഞ്ചായത്ത് അംഗം അനീസ്, ഡി.സി.സി. സെക്രട്ടറിമാരായ പി.എം. മധു, പി.വി. മുഹമ്മദാലി, കെ. വിനോദ്, എം. മണികണ്ഠൻ, പി.ടി. ഷംസുദ്ദീൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു

Post a Comment

Previous Post Next Post