കുന്നംകുളത്ത് റോഡരികിലെ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് ചരിഞ്ഞു; ഒഴിവായത് വൻ ദുരന്തം

കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബസ് പൂർണ്ണമായി മറിയാതെ ചരിഞ്ഞു നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തൃശ്ശൂർ - കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന വിനോദ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനായി മലായ ജംഗ്ഷൻ റോഡിലൂടെ കയറി വരുന്നതിനിടെയാണ് സംഭവം. ബസ്സിന് മുന്നിലുണ്ടായിരുന്ന മറ്റൊരു ബസ് മലായ ജംഗ്ഷനിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ഇതോടെ പുറകിലേക്ക് ഇറങ്ങിയ ബസ്സിൻ്റെ ഇടതുഭാഗത്തെ ടയറുകൾ റോഡരികിലേക്ക് നീങ്ങുകയും റോഡരികിലെ മണ്ണ് ഇടിഞ്ഞ് ബസ് വശത്തേക്ക് ചരിഞ്ഞു നിൽക്കുകയുമായിരുന്നു

Post a Comment

Previous Post Next Post