പ്രശസ്ത സിത്താർ വാദകനും സംഗീത സംവിധായകനുമായ കക്കിടിപ്പുറം സ്വദേശി മുരളി മേനോന് National Human Rights and Anti-Corruption Force (NHRACF)യുടെ ‘വിശ്വവിഭൂഷൺ’ പുരസ്കാരം. NHRACF ദേശീയ പ്രസിഡന്റ് പുരസ്കാരം പ്രഖ്യാപിച്ചു.
കലാസാംസ്കാരിക രംഗത്തെ സേവനവും സിത്താർ സംഗീതത്തിലെ മികവും പരിഗണിച്ചാണ് പുരസ്കാരം. വിദേശരാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമായി സംഗീതവേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മുരളി മേനോൻ സംഗീത സംവിധാനരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പണ്ഡിറ്റ് ശശിമോഹൻ ഭട്ടിന്റെ ശിക്ഷണത്തിലാണ് സിത്താറും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചത്. 2019ൽ നബാർഡിലെ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചശേഷം സംഗീതസപര്യ തുടരുകയാണ്.


