വേനൽ ചൂട് ആൽമരവും ഉണങ്ങി.പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചിയാന്നൂർ മാസ് തിയ്യേറ്റർ ബസ്സ് സ്റ്റോപ്പിന് സമീപം മരത്തിൻ്റെ എല്ലാ ഇലകളും മഞ്ഞകളറിൽ നിൽക്കുന്ന അത്യ അപൂർവ്വ കാഴ്ച യാത്രക്കാർക്ക് കൗതുകമായി
പാതയോരങ്ങളിൽ തണലേകുന്നതിനായി വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന ആൽമരമാണ് യാത്രക്കാർക്ക് വർണകാഴ്ചയായത്.
ശക്തമായ വേനൽ ചൂടിൻ്റെ കാഠിന്യത്തിൽ മരം ഉണങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ എല്ലാ ഇലകളും പഴുത്ത ശേഷം മഞ്ഞ നിറത്തിലാവുക എന്നാണ് പഴമക്കാർ പറയുന്നത്. മറ്റൊരു ആൽമരം വേനലിനെ അതിജിവിച്ച് ഹരിതാഭമായി തൊട്ടടുത്ത് നിൽക്കുന്നുണ്ട് നിരവധി യാത്രക്കാരാണ് മരത്തിൻ്റെ ചിത്രം മൊബൈലിൽ പകർത്തുന്നത്.
Tags:
CHANGARAMKULAM





