ചാലിശ്ശേരിയിൽ വി.ബി.എസ് വ്യാഴാഴ്ച തുടക്കം.
അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ചാലിശേരി പ്രെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാലിശേരി സയോൺ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച മുതൽ വി ബി എസ് ആരംഭിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നു വരെ.
മൂന്നു (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കുന്ന വി ബി എസിൽ ഗെയിംസ്, പപ്പറ്റ് ഷോ, കൗൺസിലിങ്ങ്, സംഗീത പരിശീലനം തുടങ്ങിയ പരിപാടികൾ നടക്കും.
സമ്പൂർണ്ണ വളർച്ച എന്നതാണ് ചിന്താവിഷയം.
നാലു വയസു മുതൽ 18 വയസുവരെ കുട്ടികൾക്ക് പങ്കെടുക്കാം പ്രവേശനം സൗജന്യമാണ്
Tags:
CHALISSERY



