വാഹനാപകടത്തിൽ പരിക്കേറ്റ കല്ലുംപുറം സ്വദേശി റോബിൻ മരിച്ചു


 കടവല്ലൂർ : കൊരട്ടിക്കര  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലുംപുറം സ്വദേശി ചീരൻ വീട്ടിൽ മോഹൻ മകൻ  റോബിൻ(37 ) വ്യാഴാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

ജൂലൈ 15ന് വൈകിട്ട് പെരുമ്പിലാവ്–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൊരട്ടിക്കര പ്രിയദർശിനി സ്റ്റോപ്പിന് സമീപം അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോ-ഫ്ലോർ ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോബിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ റോബിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയിൽ കഴിയുന്നതിനിടെവ്യാഴാഴ്ച രാവിലെയാണ്  മരണം സംഭവിച്ചത്.

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പഴഞ്ഞി സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും

അമ്മ :  ജില്ലി

ഭാര്യ : റെക്സി 

സഹോദരങ്ങൾ : ലിബിൻ , മേബിൻ

Post a Comment

Previous Post Next Post