ചാലിശേരി സഹയാത്ര ചാരിറ്റമ്പിൾ സൊസൈറ്റിയും , മാർവ്വൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സി എസ് എ രണ്ടാമത് അഖിലേന്ത്യാ ഫ്ലളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ചൊവ്വാഴ്ച രാത്രി നടന്ന ഫൈനൽ മൽസരത്തിൽ ന്യൂ ബസാർ ഇസ ഗോൾഡ് ബെയ്സ് പെരുമ്പാവൂർ ജോതാക്കളായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യൂറോ എഫ്.സി പട്നെ പരാജയപ്പെടുത്തിയാണ് പെരുമ്പാവൂർ ജേതാക്കളായത്.
കഴിഞ്ഞ 27 ദിവസങ്ങളിലായി നടന്ന ഫൈനൽ മത്സരത്തിൽ ആയിരകണക്കിന് കായികപ്രേമികൾ മൈതാനം കൈയ്യടക്കി
ഗാലറി നിറഞ്ഞ് കവിഞ്ഞതോടെ മൈതാനത്ത് ഇരുന്നും , നിന്നുമാണ് സ്ത്രീകളും , കുട്ടികളും കായിക പ്രേമികളും കളി കണ്ടത്.
കളിയുടെ ആറാം മിനിറ്റിൽ മൈതാനത്തിൻ്റെ മധ്യഭാഗത്ത് നിന്ന് ഫ്രീ ക്കികിലൂടെ ലഭിച്ച തകർപ്പൻ ഷോട്ടിലൂടെ പട്ന ആദ്യഗോളടിച്ചു.
വാശിയേറിയ മൽസരത്തിൻ്റ് ഒമ്പതാം മിനിറ്റിൽ പെരുമ്പാവൂർ ഗോൾ തിരിച്ചടിച്ചു.
വാദ്യമേളങ്ങളും , ആർപ്പുവിളികളുമായി ആയിരങ്ങൾ ഇരുവിഭാഗം ടീമുകൾക്ക് മികച്ച പിൻതുണ നൽകിയതോടെ കളി ആവേശമായി 16 മിനിറ്റിൽ പെരുമ്പാവൂർ ഗോളടിച്ച് ലീഡ്
ഉയർത്തി
രണ്ടാംപകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിച്ച് മത്സരം കാഴ്ച വെച്ചെങ്കിലും ഗോളുകൾ പിറന്നില്ല
ഫുഡ് ബുക്ക് റെസ്റ്റോറൻ്റ് പെരുമ്പിലാവ് നൽകുന്ന വിന്നേഴ്സ് ട്രോഫി ന്യൂബസാർ ബെയ്സ് പെരുമ്പാവൂരും ഇസാ ഗോൾഡ് ആൻറ് ഡയമണ്ട് കൂറ്റനാട് നൽകുന്ന റെണ്ണേഴ്സ് ട്രോഫി എഫ്.സി പട്നയും ഏറ്റുവാങ്ങി .
ടൂർണ്ണമെൻ്റ് വിജയികൾക്ക് എസ്. എഫ്.എ സംസ്ഥാന പ്രസിഡൻ്റ് കെ.എം ലെനിൻ , വാഹിദ് , വേണാട് മന നാരായണൻ നമ്പൂതിരിപ്പാട് , കൺവീനർ എം.എം അഹമ്മദുണി , മിൻഷാദ് , അഷറഫ് , അബ്ദുൾ റഹ്മാൻ , ചെയർമാൻ വി വി. ബാലകൃഷ്ണൻ , കോർഡിനേറ്റർമാരായ ടി എ രണദിവെ , ടി.കെ. സുനിൽകുമാർ , സി.വി. ബാലചന്ദ്രൻ , പി.ആർ. കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. ടൂർണമെൻ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും , കായിക രംഗത്തെ വളർച്ചക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
Tags:
CHALISSERY




