കോൺഗ്രസ് കടവല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും,ഭീമ ഹർജി സമർപ്പണവും നടത്തി
കടവല്ലൂർ പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി പത്ത് ദിവസമായി നടത്തി വന്ന ഒന്നാം ഘട്ട ജനകീയ പ്രക്ഷോഭത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് പഞ്ചായത്ത് ഓഫീസ് മാർച്ചും, ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം ഒപ്പായി രേഖപ്പെടുത്തിയ ഭീമ ഹർജി സമർപ്പിച്ചു കൊണ്ടും സമാപിച്ചു.
പെരുമ്പിലാവ് സെൻ്ററിൽ നിന്ന് ആരംഭിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചിന് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എ. ശിവരാമൻ, ബ്ലോക്ക് കമ്മിറ്റി അംഗം ജമാൽ കരിക്കാട്, സുബ്രഹ്മണ്യൻ, മണ്ഡലം ഭാരവാഹികളായ കെ വി സഹദേവൻ ,റസാക്ക് കരിക്കാട് ,മനീഷ് എം.എം., ദീപൻ പാദാക്കര , വാസുദേവൻ, സി.കെ സുലൈമാൻ , അഫ്സൽ , മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സ്മിതമുരളി, മണ്ഡലം പ്രസിഡൻ്റ് ബിനി സുഭാഷ് കെ എസ് യു ജില്ല സെക്രട്ടറി അജിത്ത് പൊറവൂർ എന്നിവർ നേതൃത്വം നൽകി .
ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഭവന നിർമ്മാണത്തിന് പുതിയ അപേക്ഷ സ്വീകരിക്കുക, നിലവിലെ അർഹരായ ഗുണഭോക്താക്കൾക്ക് മുഴുവൻ സമയബന്ധിതമായി ഫണ്ട് അനുവദിക്കുക, പഞ്ചായത്തിലെ അടഞ്ഞു കിടക്കുന്ന കമ്മ്യൂണിറ്റി ഹാളുകൾ ജനങ്ങൾക്ക് തുറന്നു കൊടുക്കുക, കുടുംബ ആരോഗ്യ കേന്ദ്രത്തിലും, ഉപകേന്ദ്രത്തിലും ഡോക്ടർമാരുടെ സേവനവും, മരുന്നും ലഭ്യമാക്കുക തുടങ്ങി വിവിധ ജനകീയ ആവശ്യങ്ങൾ ഉൾപ്പെടുന്ന കടവല്ലൂർ പഞ്ചായത്തിലെ 3000 ത്തിൽ അധികം വോട്ടർമാർ ഒപ്പ് വെച്ച ഭീമ ഹർജി കോൺഗ്രസ് കടവല്ലൂർ മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി,
വൈസ് പ്രസിഡൻ്റ് കമറുദ്ദീൻ പെരുമ്പിലാവ് , നാസർ കല്ലായി ,കുഞ്ഞുമുഹമ്മദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് തിപ്പിലശ്ശേരി ,പഞ്ചായത്ത് മെമ്പർമാരായ എം.കെ. രാജേഷ്, നിഷ അരേകത്ത് ,നാസർ കെ.യു., ഹക്കിം എം. എച്ച് , ശ്യാംജിത രാജൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി



