ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു


 കേച്ചേരിയില്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.തയ്യൂർ സ്വദേശി ചീരോത്ത് വീട്ടില്‍ ജിഷ്ണുവിനെ(23)യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 


കേച്ചേരി സ്വദേശി മുഹമ്മദ് ഇർഫാന്‍റെ ഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്. 19ന് രാത്രി 9.30 നും 20നു രാവിലെ 10.30 നും ഇടയിലാണ് മോഷണം നടന്നത്. 



കേച്ചേരി റെനില്‍ റോഡിലുള്ള വീടിന്‍റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. 


സംഭവത്തെ തുടർന്ന് ബൈക്കിന്‍റെ ഉടമ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

Previous Post Next Post