കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ചെറുപനക്കല്‍ വീട്ടില്‍ ജാക്‌സണ്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്.കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു. കുന്നംകുളം നഗരസഭ മുന്‍ കൗണ്‍സിലര്‍ ഷിജി ജാക്‌സണ്‍ ഭാര്യയാണ്