കുന്നംകുളം കക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ചു
കുന്നംകുളം കക്കാട് അമ്പലത്തിന് സമീപത്തെ കാർ എസി സർവീസ് സെന്ററിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു.ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തീ ആളിപ്പടരുന്നത് കണ്ടതോടെ നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.തീപിടുത്തത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു. അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ ലൈജു,ആദർശ്,നവാസ് ബാബു,റഫീക്ക്, ടോണി, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘമാണ് തീ അണച്ചത്.




