വൈശാഖ മാസത്തിലെ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.
പൊതു അവധി ദിവസങ്ങളില്‍ നിലവില്‍ രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം ശനിയാഴ്ച മുതല്‍ വൈശാഖ മാസം അവസാനിക്കുന്ന ജൂണ്‍ 6 വരെ തുടരാനാണ് തീരുമാനം. ഈ ദിവസങ്ങളില്‍ ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശന സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല