കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


  കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുപ്പതോളം പേരെങ്കിലും തീപിടിത്തത്തിൽ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, 

ബുധനാഴ്ച പുലർച്ചെ NBTC കമ്പനിയുടെ ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. ചില്ല് ജനാലകൾ ഉണ്ടായിരുന്നതിനാൽ അപ്പാർട്ട്‌മെൻ്റിലെ എല്ലാ മുറികളിലേക്കും തീ പെട്ടെന്ന് പടർന്നതായി വൃത്തങ്ങൾ അറിയിച്ചു. തീപിടിത്തം കണ്ട് അപ്പാർട്ട്‌മെൻ്റിന് പുറത്തേക്ക് ചാടിയ ഏതാനും പേർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ അദാൻ, ജാബർ, മുബാറക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post